Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:31 AM IST Updated On
date_range 12 Aug 2022 12:31 AM ISTഎടക്കാട് ടെലിഫോൺ എക്സ്ചേഞ്ച് പൊളിച്ചുതുടങ്ങി; സേവനം തടസ്സപ്പെട്ടു
text_fieldsbookmark_border
മുഴപ്പിലങ്ങാട്: 30 വർഷത്തിലധികമായി മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണിനുസമീപം പ്രവർത്തിച്ചുവരുന്ന എടക്കാട് ടെലിഫോൺ എക്സ്ചേഞ്ച് പൊളിച്ചുതുടങ്ങി. ഇതുകാരണം പ്രദേശത്തിന്റെ പല ഭാഗത്തും ലാൻഡ് ഫോൺ, ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ തകരാറിലായത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കി. ഗ്രാമീൺ ബാങ്കിലുൾപ്പെടെ ഇൻറർനെറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. പൊളിക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും മതിയായ വേഗതയിൽ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കാത്തതാണ് സേവനം തകരാറിലാവാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ - തലശ്ശേരി ദേശീയപാത ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് എക്സ്ചേഞ്ച് പൊളിച്ചുനീക്കുന്നത്. റോഡിനോടു ചേർന്നുള്ള സ്ഥാപനത്തിന്റെ കേവലഭാഗം മാത്രമേ റോഡ് വികസനത്തിന് ആവശ്യമുള്ളൂ എന്നിരിക്കെ ഭാഗികമായ കെട്ടിടം നിലനിർത്തുന്നത് അപകടത്തിന് കാരണമാവുന്നതുകൊണ്ട് നഷ്ടപരിഹാരം വാങ്ങി പൂർണമായും വിട്ടുകൊടുക്കുകയായിരുന്നു. നിലവിൽ പൊളിച്ചു മാറ്റുന്ന എക്സ്ചേഞ്ച് കെട്ടിടത്തിന് പിറകിലായി നേരത്തെ സ്റ്റോറായി ഉപയോഗിച്ച കെട്ടിടവും ഭൂമിയും ഉള്ളതുകാരണം പ്രവർത്തനം അവിടെ മാറ്റുകയാണിപ്പോൾ ചെയ്തിരിക്കുന്നത്. ദേശീയപാതക്കുവേണ്ടി നിർിക്കുന്ന ഓവുചാലിന്റെ കുഴിയെടുക്കുന്ന പ്രവൃത്തി നടക്കുന്നതിനിടയിൽ അങ്ങിങ്ങായി കാബിളുകൾ മുറിഞ്ഞതാണ് ചിലയിടങ്ങളിൽ ബി.എസ്.എൻ.എല്ലിന്റെ ഇന്ററർനെറ്റ് സംവിധാനമുൾപ്പെടെ തകരാറിലാക്കിയതെന്ന് അധികൃതർ പറഞ്ഞു. മൂന്നുദിവസത്തിനകം പ്രവർത്തനം പഴയപോലെയാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
