Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:28 AM IST Updated On
date_range 12 Aug 2022 12:28 AM ISTഇറച്ചിക്കാവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും- മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുകയായിരുന്നു അവര്‍. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശ നിരക്കില്‍ വായ്പ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്. ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് നാലുരൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story