Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ മേയറെ...

കോഴിക്കോട്​ മേയറെ നീക്കണമെന്ന്​ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്

text_fields
bookmark_border
*** ഡോ. എസ്​. ജയശ്രീയെ മേയറാക്കണമെന്നും സംസ്ഥാന കമ്മിറ്റിയോട്​ ശിപാർശ ചെയ്തു സ്വന്തം ലേഖകൻ കോഴിക്കോട്​: ആർ.എസ്​.എസ്​ പോഷകസംഘടനയായ ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയിൽ പ​ങ്കെടുത്ത കോഴിക്കോട്​ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സ്ഥാനത്തുനിന്ന്​ മാറ്റാൻ സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ യോഗത്തിൽ ധാരണ. അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയിലേക്ക്​ ശിപാർശ ചെയ്യാനും കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്ര​ട്ടേറിയറ്റ്​ യോഗം തീരുമാനിച്ചു. സംഘ്പരിവാർ സംഘടനയുടെ ചടങ്ങിൽ പ​ങ്കെടുക്കുകയും പിന്നീട്​ ന്യായീകരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്‍റെ നടപടി പാർട്ടി നിലപാടിന്​ ചേർന്നതല്ലെന്ന്​ യോഗം വിലയിരുത്തി. എളമരം കരീം എം.പിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ്​ മേയർക്കെതിരെ കടുത്ത നടപടിക്ക്​ ശിപാർശ ചെയ്തത്​. കോട്ടൂളി വാർഡിൽനിന്നുള്ള കൗൺസിലറും നിലവിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്​സനുമായ ഡോ. എസ്​. ജയശ്രീയെ മേയറാക്കണമെന്നാണ്​ സെക്രട്ടേറിയറ്റിന്‍റെ നിർദേശം. ഗവ. കോളജിൽനിന്ന്​ പ്രിൻസിപ്പലായി വിരമിച്ച ജയശ്രീയെ മേയറാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന്​ ശേഷം പാർട്ടി പ്രവർത്തകരുടെയടക്കം പ്രതീക്ഷ. എന്നാൽ, ബീന ഫിലിപ്പിനായിരുന്നു നറുക്കുവീണത്​. മേയർക്കെതിരെ മുമ്പ് വിമർശനമുയർന്നതും യോഗത്തിൽ ചർച്ചയായി. ഈ നിലയിൽ മുന്നോട്ടുപോയാൽ ബീന ഫിലിപ്​ പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കുമെന്നും സെക്ര​ട്ടേറിയറ്റ്​ വിലയിരുത്തി. മേയർക്ക്​ പാർട്ടി ബോധം കുറവാണെന്നും അഭിപ്രായമുയർന്നു. മേയർ പോലുള്ള വലിയ പദവിയിൽനിന്ന്​ നീക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ്​ അന്തിമ തീരുമാനമെടുക്കുക. പിന്നീട്​ ജില്ല സെക്രട്ടേറിയറ്റിന്​ നിർദേശം നൽകും. സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ മേയർ​ക്കെതിരെ നടപടിയില്ലെങ്കിൽ സി.പി.എമ്മിന്‍റെ ഫാഷിസ്റ്റ്​ വിരുദ്ധ നിലപാടുകൾ ചോദ്യംചെയ്യപ്പെടും. മേയറെ പദവിയിൽനിന്ന്​ നീക്കിയാൽ ബി.ജെ.പിയടക്കം സംഘ്പരിവാർ നടത്താനിടയുള്ള പ്രചാരണങ്ങളും പാർട്ടി മുന്നിൽ കാണുന്നുണ്ട്​. കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാർട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക്​ വിളിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്‍റെ പരിപാടിയുള്ളത്​ തന്‍റെ പ്രൈവറ്റ്​ സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാർട്ടിയിൽ അമർഷമുണ്ട്​. അതേസമയം, മേയർക്കെതിരായ നടപടിയുടെ കാര്യത്തിൽ സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗമായ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്‍റെ അഭിപ്രായം തേടിയിട്ടില്ലെന്നും സൂചനയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story