Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:23 AM IST Updated On
date_range 11 Aug 2022 1:23 AM ISTയൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു
text_fieldsbookmark_border
പാലേരി: ചങ്ങാരോത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനമാചരിച്ചു. രാവിലെ പ്രസിഡന്റ് അരുൺ പെരുമന പതാക ഉയർത്തി. പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ ആദരിച്ചു. ജനകീയ ഡോക്ടർ ഇ.വി. ആനന്ദൻ, യുവ കർഷകക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ബിന്ദു ജോസഫ് രണ്ടുപ്ലക്കൽ, വോളിബാൾ താരവും ഹരിയാനയിൽ നടന്ന ദേശീയ മീറ്റിൽ സ്വർണ മെഡൽ ജേതാവുമായ സുജാത ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ. ബാലനാരായണൻ, കെ.കെ. വിനോദൻ, സത്യൻ കടിയങ്ങാട്, രാമചന്ദ്രൻ മാസ്റ്റർ, രാജൻ മരുതേരി, കെ.വി. രാഘവൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, വി. ഹരീന്ദ്രൻ, ചന്ദ്രൻ മാസ്റ്റർ, എസ്. സുനന്ദ്, സരിത്ത്, അൻസാർ കന്നാട്ടി, സുമിത് കടിയങ്ങാട് എന്നിവർ നേതൃത്വം നൽകി. എൻ. ടി. ഷാഹുൽ നന്ദി പറഞ്ഞു. ....... Photo: ചങ്ങരോത്ത് നടന്ന യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
