Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ്
cancel
പേരാമ്പ്ര: അസ്സറ്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 161 പട്ടിക ജാതി, പട്ടിക വർഗ കോളനികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന നവജീവനം 2022-25 പദ്ധതിയുടെ ഭാഗമായി ആസ്റ്റർ വോളന്‍റിയേഴ്​സുമായി ചേർന്ന് ആവളയിൽ നടത്തി. സൗഹാർദ സ്വയം സഹായ സംഘം ആവളയുടെ പ്രാദേശിക സഹകരണത്തോടെ ആവള ബ്രദേഴ്‌സ് കലാ സമിതിയിൽ ആണ് ക്യാമ്പ് നടത്തിയത്. സൗഹാർദ സ്വയം സഹായ സംഘം പ്രസിഡന്റ് വിജയൻ ആവള അധ്യക്ഷത വഹിച്ചു. അസ്സറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസ്സറ്റ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ആർ.പി. രവീന്ദ്രൻ നവജീവനം പദ്ധതി വിശദീകരിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എം.എം. രഘുനാഥ്, കെ.എം. ബിജിഷ, മാനവ കലാവേദി സെക്രട്ടറി വി.എം. നാരായണൻ, ബ്രദേഴ്‌സ് കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി, ഡോ. വാസിം, കെ.വി. പ്രഭാകരൻ നായർ, എൻ.പി. സന്തോഷ്‌ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. സൗഹാർദ സ്വയംസഹായ സംഘവുമായി ചേർന്ന് ആവള എടക്കോത്തിൽ മീത്തൽ കോളനി, എമ്മന കണ്ടി കോളനി, കല്ലിൽ മീത്തൽ കോളനി പെരിഞ്ചേരി കടവ് കോളനി എന്നിവിടങ്ങളിലാണ് നവജീവനം പദ്ധതി നടപ്പിലാക്കുന്നത്​. ............ Photo: അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആവളയിൽ നടത്തിയ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story