Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:23 AM IST Updated On
date_range 11 Aug 2022 1:23 AM ISTശ്രീകൃഷ്ണജയന്തി ആഘോഷം
text_fieldsbookmark_border
ബാലുശ്ശേരി: ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ 10 ശോഭായാത്രകൾ നടക്കും. വിവിധ പ്രദേശങ്ങളിൽനിന്നുള്ള 10 ശോഭായാത്രകൾ ബാലുശ്ശേരി ബ്ലോക്ക് റോഡിൽ കേന്ദ്രീകരിച്ച് മഹാശോഭായാത്രയായി ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രസന്നിധിയിൽ സമാപിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കവിയരങ്ങും സാംസ്കാരിക സമ്മേളനവും നടക്കും. 14ന് ബാലുശ്ശേരി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ 100 സ്ഥലത്ത് പതാകദിനവും ഗോപൂജയും നടക്കും. 15ന് മൂന്നു മണിക്ക് ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ കൃഷ്ണായനവും 18ന് വൈകീട്ട് ശോഭായാത്രയും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story