Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:22 AM IST Updated On
date_range 10 Aug 2022 1:22 AM ISTഗവർണറുടെ നിലപാട് പ്രശംസനീയം -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsbookmark_border
കണ്ണൂർ: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് പ്രശംസനീയവും ഭരണഘടനയെ ശക്തിപ്പെടുത്തുന്നതുമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമെന്ന് പറഞ്ഞ് വഖഫ് ബോർഡ് നിയമനം പി.എസ്.സി വിടാനായി അഞ്ചുതവണ സർക്കാർ ഓർഡിനൻസ് ഇറക്കി. പിന്നീടത് നിയമമായെങ്കിലും ഇപ്പോൾ അത് സർക്കാർ ഉപേക്ഷിക്കാൻ പോവുകയാണ്. നിയമസഭയെ നോക്കുകുത്തിയാക്കുന്ന ഈ പ്രവണതക്കെതിരെ വലിയ ചർച്ച ആവശ്യമാണ്. ആ അർഥത്തിൽ ഗവർണറുടെ നിലപാട് ഭരണഘടനയെ ശക്തിപ്പെടുത്തുന്നതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story