Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെൻസ ടി.എം.ടിയുടെ...

കെൻസ ടി.എം.ടിയുടെ പുതിയ ബ്രാൻഡ് അംബാസഡർ മമ്മൂട്ടി

text_fields
bookmark_border
കോഴിക്കോട്: കെൻസ ടി.എം.ടി ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി. കഴിഞ്ഞ 30 വർഷത്തിലധികമായി സ്റ്റീൽ വ്യവസായ നിർമാണരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെൻസ ടി.എം.ടി ​ഗ്രൂപ്പി​ന്റെ ജർമൻ സാ​ങ്കേതികവിദ്യയോടുകൂടിയ നവീകരിച്ച നിർമാണ യൂനിറ്റ് പ്രവർത്തനസജ്ജമായതായി ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫാക്ടറി ഓട്ടോമാഷനിലൂടെ വൻതോതിൽ അളവ് വർധിപ്പിക്കുന്ന ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരത്തിൽ ഉപഭോക്താക്കളിലെത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെ കെൻസക്ക് ഡീലർമാരും ഉപഭോക്താക്കളുമുണ്ട്. സംസ്ഥാനത്തെ മികച്ച റിസർച് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റാണ് കെൻസക്കുള്ളത്. അതുകൊണ്ടുതന്നെ കാലാവസ്ഥക്കും പ്രകൃതിക്കും അനുസൃതമായ ഈടും ഉറപ്പുമുള്ളതാണ്. ഇതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളും കെൻസ നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ചെയർമാൻ മൊയ്തീൻ​കോയ, മാനേജിങ് ഡയറക്ടർ മുജീബുറഹ്മാൻ, എക്സി. ഡയറക്ടർമാരായ ഹസീഫുല്ല, ഷഹദ് മൊയ്തീൻ, അഫ്സൽ പാലക്കണ്ടി തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story