Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള വി.സി...

കേരള വി.സി നിയമനത്തിനുള്ള സെർച്​ കമ്മിറ്റി നിയമവിരുദ്ധമെന്ന്​ നിയമപരിഷ്​കാര കമീഷനംഗം

text_fields
bookmark_border
കേരള വി.സി: സെർച്​ കമ്മിറ്റി നിയമവിരുദ്ധമെന്ന്​ നിയമപരിഷ്​കാര കമീഷനംഗം തിരുവനന്തപുരം: രണ്ട്​ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ രൂപവത്​കരിച്ച കമ്മിറ്റി വി.സി നിയമനത്തിനുള്ള നിയമപ്രകാരമുള്ള സെർച്​ കം സെലക്ഷൻ കമ്മിറ്റിയല്ലെന്ന്​ സർക്കാർ നിയോഗിച്ച സർവകലാശാല നിയമപരിഷ്​കാര കമീഷൻ അംഗം അഡ്വ. പി.സി. ശശിധരൻ. കമീഷൻ റിപ്പോർട്ട്​ അവതരിപ്പിച്ച്​ സംസാരിക്കവേയാണ്​ വിമർശനം. മൂന്നംഗങ്ങളെ ഉൾപ്പെടുത്തി മാത്രമേ കമ്മിറ്റി രൂപവത്​കരിക്കാനാകൂ. നിശ്​ചിത അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്​കരിക്കുന്ന സമിതി മാത്രമേ നിയമപ്രകാരമുള്ള സെർച്​ കമ്മിറ്റിയാവൂ. സർക്കാർ ശിപാർശ ചെയ്യുന്നയാളെ ചാൻസലറുടെ പ്രതിനിധിയായി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന കമീഷൻ നിർദേശം യു.ജി.സി റെഗുലേഷന്​ വിരുദ്ധമല്ലെന്നും വിവിധ സർവകലാശാലകളുടെ ഹൈകോടതിയിലെ സ്​റ്റാൻഡിങ്​ കോൺസൽ കൂടിയായ ശശിധരൻ പറഞ്ഞു. ​ ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story