Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:18 AM IST Updated On
date_range 10 Aug 2022 1:18 AM ISTമാതോത്ത് പുറായിൽ മദ്യവിൽപനശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
നന്മണ്ട: മാതോത്ത്പുറായിൽ ബിവറേജ് കോർപറേഷന്റെ മദ്യവില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താൻ ജനകീയ പ്രതിരോധസമിതി തീരുമാനിച്ചു. സമിതി രൂപവത്കരണയോഗം മദ്യനിരോധന സമിതി ജില്ല പ്രസിഡന്റ് ആയേടത്ത് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാർഡ് അംഗം വി.കെ. നിത്യകല അധ്യക്ഷത വഹിച്ചു. പത്താം വാർഡ് അംഗം സി.പി.ബി. ജിഷ, സർവോദയ ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ, വിശ്വൻ നന്മണ്ട, ആലിക്കുട്ടി മാസ്റ്റർ, ടി.കെ. സൗമീന്ദ്രൻ, മോഹനൻ ചെറുവോട്, എ.പി. വേണുക്കുറുപ്പ്, എ.പി. സുമ, സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.കെ. സന്തോഷ് കുമാർ സ്വാഗതവും സുധൻ നന്മണ്ട നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ആലിക്കുട്ടി മാസ്റ്റർ (ചെയർ), ടി.കെ. സന്തോഷ് കുമാർ (ജന. കൺവീനർ), മനോജ് ചെട്ട്യാംകണ്ടി (ജോ. കൺ). .................... പടം :ജനകീയ പ്രതിരോധസമിതി രൂപവത്കരണയോഗം മദ്യനിരോധന സമിതി ജില്ല പ്രസിഡൻറ് ആയേടത്ത് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
