Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:18 AM IST Updated On
date_range 10 Aug 2022 1:18 AM ISTകെ.എസ്.ഇ.ബി ഓഫിസ് ധർണ
text_fieldsbookmark_border
മേപ്പയൂർ: മേപ്പയൂർ ടൗണിലും പരിസരങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതിതടസ്സവും വോൾട്ടേജ് വ്യതിയാനവും പരിഹരിക്കണമെന്നും വ്യാപാരിസമൂഹത്തിന് ഇതുമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ട് മേപ്പയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ധർണ നടത്തി. വൈദ്യുതി പ്രതിസന്ധിമൂലം വലിയ നഷ്ടങ്ങൾ ഉണ്ടാകുന്നു. പല ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും കേടുവരുന്നു. അധികൃതർ ഉടനടി പരിഹാരം കാണണമെന്നും വ്യാപാരിപ്രതിനിധികൾ ആവശ്യപ്പെട്ടു. സമിതി ജില്ല സെക്രട്ടറി കെ.ടി. വിനോദൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒതയോത്ത് രാജൻ, എം.എം. ബാബു, എ.കെ. ശിവദാസൻ, പത്മനാഭൻ പത്മശ്രീ, ടി.കെ. സത്യൻ, ശ്രീജിത്ത് അശ്വതി, കമ്മന മൊയ്തീൻ, റുബീന അഷറഫ്, സിദ്ദീഖ് റോയൽ എന്നിവർ നേതൃത്വം നൽകി. ................ Photo: മേപ്പയൂർ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കെ.എസ്.ഇ.ബി ഓഫിസ് ധർണ ജില്ല സെക്രട്ടറി കെ.ടി. വിനോദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
