Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുടങ്ങി; തീർന്നില്ല

തുടങ്ങി; തീർന്നില്ല

text_fields
bookmark_border
തുടങ്ങി; തീർന്നില്ല
cancel
വലിയന്നൂർ - പുറത്തീൽപള്ളി മഖാം റോഡ് പ്രവൃത്തി ഇഴയുന്നു ചക്കരക്കല്ല്: വലിയന്നൂർ പഞ്ചായത്ത് കിണർ - പുറത്തീൽപള്ളി മഖാം റോഡിന്റെ ഒരു കിലോമീറ്റർ പ്രവൃത്തി തുടങ്ങി മൂന്നുമാസമായിട്ടും പൂർത്തിയാകാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ തീരദേശ വികസന ഫണ്ടിൽനിന്നും 97 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് മേയ് 11നാണ് പ്രവൃത്തി ആരംഭിച്ചത്. മൂന്നുമാസത്തോളം റോഡ് അടച്ചിട്ടായിരുന്നു പ്രവൃത്തി നടത്തിയത്. എന്നാൽ, കാര്യമായ പ്രവൃത്തി നടക്കാത്തതിനാൽ ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ റോഡ് തുറന്നുകൊടുത്തെങ്കിലും വാഹന യാത്രക്കോ കാൽനടക്കോ കഴിയാത്ത സ്ഥിതാണ് നിലവിലുള്ളത്. റോഡിൽ രണ്ട് മീറ്ററോളം ഉയരത്തിൽ തികച്ചും അശാസ്ത്രീയമായി നിർമിച്ച കലുങ്ക് കാരണം അടുത്ത വീടുകളിൽ ചളിവെള്ളം കയറുന്നതായും പരിസരവാസികൾ പറഞ്ഞു. നിരവധി വിദ്യാർഥികൾ പഠിക്കുന്ന യു.പി സ്കൂൾ, മദ്റസകൾ, അംഗൻവാടി തുടങ്ങിയവയിലേക്കുള്ള വഴിക്കുപുറമെ നിരവധി വാഹനങ്ങളും യാത്രക്കാരും യാത്രചെയ്യുന്നതും ഡയാലിസിസ് രോഗികളും കിടപ്പുരോഗികളും ഉള്ളതുമായ പ്രദേശം കൂടിയായതിനാൽ ഏറെ പ്രയാസം നേരിടുന്നുണ്ട്. കരാറുകാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കമ്മിറ്റി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പടം) ചളിനിറഞ്ഞ് യാത്ര ദുഷ്കരമായ വലിയന്നൂർ പഞ്ചായത്ത് -പുറത്തീൽ റോഡ് valiyannur road thakarcha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story