Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:02 AM IST Updated On
date_range 10 Aug 2022 1:02 AM ISTസന്തോഷമളക്കാൻ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
സർക്കാർ പദ്ധതികളിലെ ജനങ്ങളുടെ തൃപ്തിയും സന്തോഷവും അറിയാനാണ് സന്തോഷ സൂചിക പദ്ധതി പാപ്പിനിശ്ശേരി: ജനങ്ങളുടെ സന്തോഷം അളക്കാൻ പുതിയ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും സഹായങ്ങളും ജനങ്ങൾക്ക് ലഭിക്കുമ്പോൾ അവരുടെ മാനസികസന്തോഷം എത്രത്തോളമെന്നറിയാനാണ് സന്തോഷ സൂചിക പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാലാകാലങ്ങളായി നടപ്പാക്കുന്ന എല്ലാവർക്കും വീട്, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യം തുടങ്ങിയ പദ്ധതികളിൽ ജനങ്ങൾ എത്രമാത്രം തൃപ്തരാണെന്ന് പരിശോധിക്കാനാണ് പദ്ധതി. കൂടാതെ പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണം പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് എത്രമാത്രം ഗുണകരമായി എന്നും അതിൽ ജനങ്ങൾ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്നും അവരുടെ മാനസികാവസ്ഥയും ആരോഗ്യാവസ്ഥയും എവിടെ എത്തിനിൽക്കുന്നുവെന്നും അളക്കുന്ന പദ്ധതിയാണ് ഹാപ്പിനസ് ഇൻഡക്സ് അഥവാ സന്തോഷ സൂചിക. ഭൂട്ടാൻ, ഡെന്മാർക് എന്നീ രാജ്യങ്ങളിലാണ് നിലവിൽ ജനങ്ങളുടെ സന്തോഷ സൂചിക അളക്കുന്നതെന്നും ഇന്ത്യയിൽ ഇത്തരം പദ്ധതിക്ക് തുടക്കമിട്ടത് കണ്ണൂർ ബ്ലോക്ക് പഞ്ചായത്താണെന്നും പ്രസിഡന്റ് കെ.വി. ജിഷ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ ബ്ലോക്ക് തയാറാക്കിയ ഒരുലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കേരളത്തിലെത്തന്നെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തെ ജനങ്ങളിലാണ് സന്തോഷ സൂചിക അളക്കുക. ഇതിനായി പ്രത്യേക ഏജൻസിയെ കണ്ടെത്തും. അവർ തയാറാക്കുന്ന ചോദ്യാവലിയും ബ്ലോക്ക് പഞ്ചായത്ത് തയാറാക്കുന്ന ചോദ്യാവലിയും സമന്വയിപ്പിച്ചുകൊണ്ടാണ് സർവേ നടപടികൾക്ക് തുടക്കമിടുക. ലോക ജനതയുടെ സന്തോഷത്തിൽ ഇപ്പോൾ ഇന്ത്യയുടെ സൂചിക 130 പോയന്റിനു മുകളിലാണെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ സന്തോഷ സൂചിക അളന്ന് മനസ്സിലാക്കിയശേഷം സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം. photo: എന്തെങ്കിലും ഗ്രാഫിക്സ് ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story