Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി നഗരസഭക്ക്...

കൊടുവള്ളി നഗരസഭക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നു

text_fields
bookmark_border
കൊടുവള്ളി: നഗരസഭക്ക് ദീർഘകാല കാഴ്ച്ചപ്പാടോടെയുള്ള പുതിയ മാസ്റ്റർ പ്ലാൻ തയാറാവുന്നു. സമഗ്ര വികസനം യഥാർഥ്യമാക്കുന്നതിനായി 2040ലേക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 2016ൽ കൊടുവള്ളി നഗരസഭ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് തീരുമാനിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി കാരണം പൂർത്തിയാക്കാനായില്ല. ജൂലൈ15ന് നടന്ന നഗരസഭ കൗൺസിൽ ഈ കരട് റിപ്പോർട്ട്‌ വീണ്ടും ചർച്ചക്കെടുക്കുകയും പരിഷ്കാരങ്ങളോടെ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് റീജനൽ ടൗൺ പ്ലാനർക്കും മാസ്റ്റർ പ്ലാൻ കമ്മിറ്റിക്കും നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എത്രയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കരട് മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുടെ അറിവിലേക്കും ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിലേക്കുമായി പ്രസിദ്ധീകരിക്കുന്നതാണെന്ന് നഗരസഭ ചെയർമാർ വെള്ളറ അബ്ദു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story