Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:23 AM IST Updated On
date_range 10 Aug 2022 12:23 AM ISTപൊതുപ്രവർത്തനം: എം.വി. ബാലൻ മാസ്റ്റർ മാതൃക -മന്ത്രി
text_fieldsbookmark_border
നടുവണ്ണൂർ: പൊതുപ്രവർത്തനത്തിന് പുതിയതലമുറ മാതൃകയാക്കേണ്ട വ്യക്തിയാണ് എം.വി. ബാലൻ മാസ്റ്ററെന്ന് റവന്യൂമന്ത്രി കെ. രാജൻ. നടുവണ്ണൂരിൽ നടന്ന എം.വി. ബാലൻ മാസ്റ്റർ അനുസ്മരണവും പ്രഭാത് ബുക്ക്സ് എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി ടി.എം. ശശി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങരംവള്ളി ഭഗത് സിങ് വായനശാലക്കുള്ള പ്രഭാത് എൻഡോവ്മെന്റ് പുരസ്കാരവും നൽകി. വത്സൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി, എൻ.കെ. ദാമോദരൻ, യൂസഫ് കോറോത്ത്, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു. ആദർശ് പുതുശ്ശേരി സ്വാഗതവും വി.പി. ഹംസ നന്ദിയും പറഞ്ഞു. ...... NVR 1.JPG എം.വി. ബാലൻ മാസ്റ്റർ അനുസ്മരണച്ചടങ്ങിൽ ചങ്ങരംവള്ളി ഭഗത് സിങ് വായനശാലക്കുള്ള പ്രഭാത് എൻഡോവ്മെന്റ് പുരസ്കാരം റവന്യൂമന്ത്രി കെ. രാജൻ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story