Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:13 AM IST Updated On
date_range 9 Aug 2022 1:13 AM ISTകൊയിലാണ്ടി നഗരത്തിൽ ദേശീയപാത തകർന്നു
text_fieldsbookmark_border
കൊയിലാണ്ടി: നഗരസിരാകേന്ദ്രത്തിൽ ദേശീയപാത തകർന്നു. മഴ ആരംഭിച്ചതുമുതൽ തകർച്ചയും തുടങ്ങിയിരുന്നു. മെറ്റലുകൾ ഇട്ട് താൽക്കാലിക അടക്കലുകൾ നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല. ആഴമേറിയ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുവരുന്നു. ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണി. പ്രത്യേകിച്ച് രാത്രിയിൽ. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴി ശ്രദ്ധയിൽപെടില്ല. പഴയ ബസ് സ്റ്റാൻഡിന് മുന്നിലാണ് റോഡ് തീർത്തും തകർന്നത്. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ഇവിടെയാണ് നിർത്തുന്നത്. ബസ് സ്റ്റാൻഡ് പൊളിച്ചതിനാൽ റോഡിനുവശം ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഉള്ളത്. റോഡിലെ തകർച്ച ബസ് കയറാൻ എത്തുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നു. കുഴിയിൽ വീണ് അപകടം പറ്റാതിരിക്കാൻ മരക്കൊമ്പുകൾ നാട്ടിയിരിക്കുകയാണ്. ............... പടം Koy 1 കൊയിലാണ്ടി നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം ദേശീയപാത തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
