Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ-സേവനകേന്ദ്രങ്ങൾ...

ഇ-സേവനകേന്ദ്രങ്ങൾ അഴിമതിയില്ലാതാക്കും -മന്ത്രി

text_fields
bookmark_border
ഇ-സേവനകേന്ദ്രങ്ങൾ അഴിമതിയില്ലാതാക്കും -മന്ത്രി
cancel
പയ്യോളി: ഇ-സേവനകേന്ദ്രങ്ങൾ വരുന്നതോടെ താഴേത്തട്ടിലുള്ള അഴിമതികൾ കുറയ്ക്കാൻ സാധിക്കുമെന്ന് കായിക - ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇ -സേവനകേന്ദ്രങ്ങൾ പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂടാടി ​ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇ- സേവനകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ നന്തി, ചിങ്ങപുരം, മുചുകുന്ന്, മൂടാടി ​ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ-സേവനകേന്ദ്രങ്ങൾ ആരംഭിച്ചത്. കുടുംബശ്രീ, ഓക്സിലറി ​ഗ്രൂപ് അം​ഗങ്ങളാണ് ഇതിന്‍റെ സംരംഭകർ. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ല പഞ്ചായത്തം​ഗം വി.പി. ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ കെ. ജീവനാന്ദൻ, സുഹറ ഖാദർ, മൂടാടി പഞ്ചായത്തം​ഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ പി.എം. ശ്രീലത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മൂടാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.​ ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ സ്വാ​ഗതവും സെക്രട്ടറി എം.​ ഗിരീഷ് നന്ദിയും പറഞ്ഞു. ............. പടം മൂടാടി ​ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇ-സേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story