Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:13 AM IST Updated On
date_range 9 Aug 2022 1:13 AM ISTപാഠ്യപദ്ധതി പരിഷ്‌കരണം: ജാഗ്രത കാണിക്കണം - വിസ്ഡം സംഗമം
text_fieldsbookmark_border
ബാലുശ്ശേരി: പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കിയ സമൂഹചര്‍ച്ചക്കായുള്ള കരടുരേഖയിലെ നിർദേശങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാൽ എല്ലാവരും വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്ന് ബാലുശ്ശേരിയിൽ വിസ്ഡം യൂത്ത് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ബഹുജനസംഗമം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കരിക്കുലത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ്. ലിബറല്‍ ചിന്താഗതിക്കാരുടെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള വേദിയായി വിദ്യാഭ്യാസരംഗം മാറരുത്. ലിംഗസമത്വമല്ല, ലിംഗനീതിയാണ് ധാര്‍മിക സമൂഹസൃഷ്ടിക്ക് അനിവാര്യമെന്നും ആവശ്യപ്പെട്ടു. ഈ മാസം 28ന് ബാലുശ്ശേരിയിൽ നടക്കുന്ന ജില്ല യുവജനസംഗമത്തിന്റെ ഭാഗമായി നടന്ന ബഹുജനസംഗമം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതിയംഗം സി.പി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ. റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് നൗഫൽ അഴിയൂർ, സെക്രട്ടറി സജീർ, കെ. അബ്ദുൽ നാസർ മദനി, ബിസ്മി ഇമ്പിച്ചി മമ്മദ്, സബീഹ് തങ്ങൾ, ടി.എൻ. ഷക്കീർ സലഫി, വി.കെ. ഉനൈസ് സ്വലാഹി, സി.പി. സാജിദ് എന്നിവർ സംസാരിച്ചു. .......... ഫോട്ടോ: wisdom balu വിസ്ഡം യൂത്ത് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ബഹുജനസംഗമം സി.പി. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story