Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ സ്​റ്റേഷനിൽ...

റെയിൽവേ സ്​റ്റേഷനിൽ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്​: കോയമ്പത്തൂരിലേക്ക്​ കടത്തിയ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ പിടിയിൽ. തിങ്കളാഴ്​ച രാവിലെ എട്ട്​ മണിയോടെയാണ്​ കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്‍റിവ്​ വിഭാഗം ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്​. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്രകുമാർ എന്നിവരാണ്​ അറസ്റ്റിലായത്​. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ്​ അരയിൽ കെട്ടിയനിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ അരക്കിലോയും സ്വർണമാണ്​ കടത്തിയത്​. വിവിധ വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വർണമിശ്രിതങ്ങൾ കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരക്ക്​ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്​ കസ്റ്റംസ്​ നിരീക്ഷണം ശക്​തമാക്കിയിരുന്നു. കസ്റ്റംസ്​ അസി. കമീഷണർ ഷിനോയ്​ കെ. മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്​, കെ.കെ. പ്രവീൺ കുമാർ, എം. പ്രകാശ്​, ഇൻസ്​പെക്​ടർമാരായ എം. പ്രതീഷ്​, മുഹമ്മദ്​ ​ഫൈസൽ, ഹെഡ്​ ഹവീൽദാർ സന്തോഷ്​ കുമാർ എന്നിവർ റെയ്​ഡിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story