Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകരയിൽ...

രാമനാട്ടുകരയിൽ ട്രാഫിക് സംവിധാനം തോന്നിയപോലെ; ബസിടിച്ച് ജീവൻ നഷ്ടമായത് വീട്ടമ്മക്ക്

text_fields
bookmark_border
രാമനാട്ടുകരയിൽ ട്രാഫിക് സംവിധാനം തോന്നിയപോലെ; ബസിടിച്ച്  ജീവൻ നഷ്ടമായത് വീട്ടമ്മക്ക്
cancel
രാമനാട്ടുകര: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ നഗര സൗന്ദര്യ പദ്ധതിയിലെ പലതും തോന്നിയപോലെ. സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിൽ ജീവൻ നഷ്ടമായത് 65 കാരിക്ക്. കുത്തഴിഞ്ഞ പാർക്കിങ് സംവിധാനവും ട്രാഫിക് പൊലീസിന്റെ അഭാവവും ബസുകളുടെ മത്സര ഓട്ടവും അപകടങ്ങൾ വിളിച്ചു വരുത്തുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറിന് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് കുതിച്ചതാണ് ഇരുചക്രവാഹനത്തിൽ മകനോടൊപ്പം സഞ്ചരിച്ച 65 കാരിയായ വീട്ടമ്മ മരിക്കാൻ ഇടയാക്കിയത്. പരുത്തിപ്പാറ ചൂരക്കാട്ടിൽ ഗോപാലന്റെ ഭാര്യ സൗമിനിയാണ് മരിച്ചത്. വാഹനങ്ങൾ തലങ്ങും വിലങ്ങുമാണ് ഇവിടെ സഞ്ചരിക്കുന്നത്. വാഹനങ്ങൾ നിർത്തിയിടുന്നതും തോന്നിയപോലെയാണ്. ബസ് സ്റ്റാൻഡിന് മുൻവശത്തെ പ്രവേശന കവാടത്തിൽ റോഡിൽ കുഴികളുമാണ്. ബസുകളുടേതടക്കം വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റിയിറക്കുന്നത് അമിത വേഗത്തിലാണ്. ഇവിടെയുള്ള കാമറകളും പ്രവർത്തിക്കുന്നില്ല. സ്റ്റാൻഡിന് മുൻവശത്തെ ഡിവൈഡറുകളിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. സ്റ്റാൻഡിന് മുന്നിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര യാത്രക്കാർക്കടക്കം ഇവിടെ ബസ്സ് സ്റ്റാൻറുള്ളത് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇല്ല. ഇക്കാരണത്താൽ സ്റ്റാൻഡിലേക്ക് പെട്ടെന്ന് കയറിയിറങ്ങുന്ന സ്വകാര്യ ബസുകൾ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടങ്ങൾ സംഭവിക്കുന്നത് നിത്യ കാഴ്ചയാണ്. ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിരം ട്രാഫിക് സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനത്തെ ഇടിച്ച സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിട്ടപ്പോൾ filenameCIfrk 289
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story