Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിപ്ലവകരമായ...

വിപ്ലവകരമായ മാറ്റങ്ങൾക്കെല്ലാം മുന്നിൽനിന്നത് യുവജനങ്ങൾ -അഡ്വ. കെ.കെ. സമദ്

text_fields
bookmark_border
ഫറോക്ക്: ലോകത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്കെല്ലാം മുന്നിൽനിന്നു പ്രവർത്തിച്ചത് യുവജനങ്ങളാണെന്നും ലോകത്തെവിടെയുമുള്ള രക്തസാക്ഷികളിൽ ഭൂരിപക്ഷവും യുവാക്കളാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ്. ആഗസ്റ്റ് 22 മുതൽ 25 വരെ ഫറോക്കിൽ നടക്കുന്ന സി.പി.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഫറോക്ക് വ്യാപാരഭവൻ ഹാളിൽ നടന്ന യുവജന വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് കെ.എസ്. വിഷ്ണു അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ്, ജില്ല പ്രസിഡൻറ് അഡ്വ. കെ.പി. ബിനൂപ്, ജില്ല സെക്രട്ടറി ബി. ദർശിത്, എ.ടി. റിയാസ് അഹമ്മദ്, എം. അക്ഷയ്, മുരളി മുണ്ടേങ്ങാട്ട്, സി.പി. നൂഹ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story