Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തുമൗലവി...

മൊയ്തുമൗലവി സ്മാരകമ്യൂസിയം നവീകരിക്കും -മന്ത്രി

text_fields
bookmark_border
കോഴിക്കോട്: മൊയ്തുമൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യസമര ചരിത്രമ്യൂസിയം നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മ്യൂസിയത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ ഓഫിസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം മാനേജിങ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷന്റെ പങ്കാളിത്തത്തോടെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നിർവഹിക്കും. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ഓർമക്കായി ചരിത്രഗവേഷണ ലൈബ്രറി ഒരുക്കും. സ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ സംരക്ഷിക്കുന്നതിന് പുരാരേഖാ വകുപ്പിനെയും മറ്റു വസ്തുക്കൾ സംരക്ഷിക്കുന്നതിനായി പുരാവസ്തുവകുപ്പിനെയും ചുമതലപ്പെടുത്തും. മ്യൂസിയത്തിന്റെ മേൽനോട്ടത്തിനായുള്ള മാനേജിങ് കമ്മിറ്റി പുതുക്കാനും തീരുമാനിച്ചു. മാനേജിങ് കമ്മിറ്റി യോഗം ആഗസ്റ്റ് 19ന് മൂന്ന് മണിക്ക് മ്യൂസിയത്തിൽ ചേരും. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻമാരായ ഒ.പി. ഷിജിന, പി. ദിവാകരൻ, പി.സി. രാജൻ, ഡോ. എസ്. ജയശ്രീ, പി.കെ. നാസർ, സബ് കലക്ടർ വി. ചെൽസാസിനി, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, മാനേജിങ് കമ്മിറ്റി മെംബർ സെക്രട്ടറി കൂടിയായ പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ എം.എസ്. ദിലീപ്, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ. കൃഷ്ണരാജ്, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ പുത്തൂർമഠം ചന്ദ്രൻ, മൊയ്തു മൗലവി ട്രസ്റ്റ് പ്രതിനിധി ഇ.കെ. ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story