Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീറ്റർ സീലിങ്ങിന്റെ...

മീറ്റർ സീലിങ്ങിന്റെ പേരിൽ വേട്ടയാടരുതെന്ന്​ സി.​ഐ.ടി.യു

text_fields
bookmark_border
കോഴിക്കോട്: മീറ്റർ സീലിങ്ങിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോതൊഴിലാളികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ വ്യാപകമായി മീറ്റർ സീലിങ്ങിന് കാലതാമസം വരുത്തിയതിന്റെ പേരിൽ ഓട്ടോതൊഴിലാളികളിൽനിന്ന് വലിയ തുക ഈടാക്കുകയും ഫിറ്റ്നസ് നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ അവസാനിപ്പിക്കണം. കോവിഡ് വ്യാപനം മൂലമാണ് യഥാസമയം മീറ്റർ സീലിങ് നടത്താൻ കഴിയാതിരുന്നത്. ചാർജ് പരിഷ്കരണം വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഈ സമയത്തിനിടെ മുഴുവൻ ഓട്ടോറിക്ഷകളിലെയും മീറ്ററിൽ ഉൾപ്പെടുത്തി ക്രമീകരിക്കാൻ കഴിയില്ല. മലയോര മേഖലകളിൽ പ്രത്യേക ചാർജ് ഏർപ്പെടുത്താത്തതിനാൽ പല സ്ഥലത്തും മീറ്റർ ഇട്ട് സർവിസ് നടത്താൻ കഴിയാറില്ല. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് മീറ്റർ സീലിങ്ങിന് കൂടുതൽ സമയം അനുവദിക്കണമെന്നും വലിയ തുക ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story