Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:06 AM IST Updated On
date_range 8 Aug 2022 1:06 AM ISTമീഞ്ചന്ത മേൽപാലം: വ്യാപാരികളുടെ ആശങ്കയകറ്റണം
text_fieldsbookmark_border
ഫറോക്ക്: മീഞ്ചന്ത മേൽപാലം റോഡ് വികസനപദ്ധതിയിൽ വ്യാപാരികളുടെ ആശങ്കയകറ്റണമെന്ന് വ്യാപാരി കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന- ജില്ല നേതാക്കൾക്ക് നൽകിയ സ്വീകരണപരിപാടിയോടനുബന്ധിച്ച് നടന്ന കൺവെൻഷൻ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ബദൽസംവിധാനം നൽകണമെന്നും ആവശ്യപ്പെട്ടു. പരീക്ഷയിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. ജില്ല പ്രസിഡന്റ് അശ്റഫ് മൂത്തേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ടി.കെ. അബൂബക്കർ സിദ്ദീഖ്, സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പുഹാജി, ജിജി കെ. തോമസ്, വി. സുനിൽകുമാർ, എ.വി.എം. കബീർ, സലീം രാമനാട്ടുകര. എം. പ്രസന്നൻ, എം.പി. ആരിഫ്, പി.കെ. വഹാബ്, ഹബീബ നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story