Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:04 AM IST Updated On
date_range 8 Aug 2022 1:04 AM ISTഫറോക്ക് പഴയപാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ച് ഉടൻ തുറന്നുകൊടുക്കണം
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് പഴയ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് വെൽഫെയർ പാർട്ടി ചെറുവണ്ണൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. മാസങ്ങളായി ഒച്ചിന്റെ വേഗത്തിലാണ് പാലം പണി നടക്കുന്നത്. മിക്കദിവസങ്ങളിലും ഒന്നോ രണ്ടോ ജോലിക്കാരാണ് പാലത്തിൽ ജോലിചെയ്യുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണോ ഇങ്ങനെ വൈകിപ്പിക്കുന്നതെന്ന് ന്യായമായും സംശയിക്കുന്നതായി മണ്ഡലം പ്രസിഡന്റ് എം.എ. ഖയ്യും ആരോപിച്ചു. പ്രവൃത്തി പൂർത്തീകരിച്ച് പാലം തുറന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. യൂനിറ്റ് പ്രസിഡന്റ് എ. ഷിയാസ് അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ ചെറുവണ്ണൂർ, ഉമ്മർകോയ കളത്തിങ്ങൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story