Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 7:32 PM GMT Updated On
date_range 7 Aug 2022 7:32 PM GMTനഗരസഭയിലെ കെട്ടിടനമ്പർ തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
text_fieldsകോഴിക്കോട്: നഗരസഭയിലെ കെട്ടിടനമ്പർ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കേസന്വേഷണം പുരോഗമിക്കവെ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ അനിൽ ശ്രീനിവാസനെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് സെന്‍ററിലേക്കാണ് മാറ്റം. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആന്‍റണിയാണ് പകരമെത്തുന്നത്. നഗരസഭയിലെ കെട്ടിടനമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ലോക്കൽ പൊലീസാണ് രജിസ്റ്റർ ചെയ്തത്. തുടർന്ന് തട്ടിപ്പിന്‍റെ വ്യാപ്തി പുറത്തുവന്നതോടെ സിറ്റി പൊലീസ് മേധാവി എ. അക്ബറാണ് അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചുവരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. മാത്രമല്ല, ഇദ്ദേഹംതന്നെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളും അന്വേഷിക്കുന്നത്. ഈ കേസിൽ ഒളിവിലുള്ള നാലുപേർക്കായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഖജനാവിന് നഷ്ടമുണ്ടാക്കുന്നതരത്തിൽ നഗരത്തിൽ ഏഴിടത്ത് പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഒരുവർഷം മുമ്പാണ് കണ്ടെത്തിയത്. അസി. കമീഷണറുടെ സ്ഥലംമാറ്റം രണ്ട് കേസുകളുടെയും അന്വേഷണത്തിന് തിരിച്ചടിയാവുമെന്ന് വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്.
Next Story