Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംരംഭകത്വ വർഷം:...

സംരംഭകത്വ വർഷം: കിഴക്കോത്ത് പഞ്ചായത്തിൽ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഒരുവർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന പദ്ധതിയുടെ നടത്തിപ്പിന് സംരംഭകർക്ക് സഹായം ഉറപ്പുവരുത്താൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിൽ ആരംഭിച്ച ഹെല്പ് ഡെസ്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. നസ്‌റി ഉദ്ഘാടനം ചെയ്യുന്നു എളേറ്റിൽ: ഒരുവർഷം ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക പദ്ധതിയുടെ നടത്തിപ്പിന് സംരംഭകർക്ക് സഹായം ഉറപ്പുവരുത്താൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത്‌ ഭരണസമിതി ഹെല്പ് ഡെസ്ക് ആരംഭിച്ചു. സംരംഭകരുടെ വിവരശേഖരണം, സംരംഭകർക്കാവശ്യമായ ഓൺലൈൻ സേവനങ്ങൾ, സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും വിവിധ പദ്ധതികളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകൽ എന്നീ സേവനങ്ങൾ ഹെല്പ് ഡെസ്ക് മുഖേന ലഭിക്കുന്നതാണ്. എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെ വ്യവസായ വാണിജ്യവകുപ്പ് ഇന്റേണിന്റെ സേവനം ഹെല്പ് ഡെസ്കിൽ ലഭ്യമാകുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. ഉദ്യം രജിസ്ട്രേഷനുള്ള സൗകര്യവും ഹെല്പ് ഡെസ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. നസ്‌റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി.കെ. അബ്ദുറഹിമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.കെ. അബ്ദുൽ ജബ്ബാർ, റംല മക്കാട്ടുപൊയിൽ, പഞ്ചായത്തംഗങ്ങളായ വി.പി. അഷ്‌റഫ്‌, വഹീദ, അബ്ദുൽ മജീദ്, സി.ഡി.എസ് ചെയർപേഴ്സൻ എൻ.പി. ജസീറ, വ്യവസായവകുപ്പ് ഇന്റേൺ അർഷദ് അലി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story