Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:27 AM IST Updated On
date_range 8 Aug 2022 12:27 AM ISTസ്വർണക്കടത്തുസംഘത്തിന്‍റെ വലയിലായത് നിരവധിപേർ
text_fieldsbookmark_border
പേരാമ്പ്ര: പന്തിരിക്കര, വിളയാട്ടുകണ്ടി മുക്ക് ഭാഗങ്ങളിൽനിന്ന് സ്വർണക്കടത്ത് സംഘത്തിന്റെ വലയിൽ നിരവധിപേർ കുടുങ്ങിയതായി സംശയം. പലരിൽനിന്ന് പണം വാങ്ങി ഗൾഫിൽനിന്ന് കടത്തുന്ന സ്വർണം കൊടുക്കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിനെക്കാൾ ഇരട്ടി തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഇവരുടെ വലയിൽ അകപ്പെട്ടത്. ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപവരെ കൊടുത്ത ആളുകളുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് ഏകദേശം 10 കോടിയോളം രൂപ സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സ്ത്രീകളെ ഉൾപ്പെടെ മുൻനിർത്തിയാണ് നിക്ഷേപം സ്വീകരിക്കുന്നതെന്നും സൂചനയുണ്ട്. സ്വർണം ലഭിക്കാതായതോടെയാണ് നിക്ഷേപകർക്ക് ചതി മനസ്സിലായത്. പൊലീസ് പരാതി നൽകാനും സാധിക്കാത്ത അവസ്ഥയാണ്. സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിനെ സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് പന്തിരിക്കര സ്വദേശികളാണെന്ന് സഹോദരൻ അർഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story