Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.ടി.ഓഫിസിലെ ജനൽ...

ആർ.ടി.ഓഫിസിലെ ജനൽ തുറന്നിട്ട്​ ഉദ്യോഗസ്ഥർ സ്ഥലം വിട്ടു

text_fields
bookmark_border
ആർ.ടി.ഓഫിസിലെ ജനൽ തുറന്നിട്ട്​ ഉദ്യോഗസ്ഥർ സ്ഥലം വിട്ടു
cancel
വടകര: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടി സ്ഥലം വിട്ടു. ശനിയാഴ്ചയാണ് ഓഫിസിലെ ജനലുകളുടെ വാതിലുകൾ അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടിപോയത്. ഞായറാഴ്ച ഓഫിസ് പ്രവൃത്തി ദിവസമായിരുന്നില്ല. മാർക്കറ്റ് റോഡിൽ നിന്നും നോക്കിയാൽ കാണുന്ന നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസിലെ ഒരു ജനൽപോലും അടച്ചിരുന്നില്ല. ഞായറാഴ്ച പരിസരവാസികളും മറ്റുമാണ് ജനലുകൾ തുറന്നിട്ട നിലയിൽ കാണുന്നത്. രാത്രികാല പരിശോധനകളും മറ്റും ഉണ്ടെന്നും ആരെങ്കിലും ഓഫിസിൽ ഉണ്ടാകുമെന്നുമാണ് ജനങ്ങൾ ആദ്യം കരുതിയത്. എന്നാൽ, കെട്ടിടത്തിനുള്ളിൽ കയറി നോക്കിയപ്പോഴാണ് പുറമെ നിന്നും ഓഫിസ് പൂട്ടിയ നിലയിൽ കാണുന്നത്. മാസങ്ങൾക്ക് മുമ്പ്​ തൊട്ടടുത്ത താലൂക്ക് ഓഫിസ് കെട്ടിടം തീ വെച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇനിയും വിവാദം കെട്ടടങ്ങിയിട്ടില്ല. ചെറിയൊരു അശ്രദ്ധയാണ് അന്ന്​ വലിയൊരു തീപിടിത്തത്തിന് വഴിയൊരുക്കിയത്. ............. പടം: വടകര ആർ.ടി ഓഫിസിലെ ജനൽ അഴികൾ തുറന്നിട്ട നിലയിൽ. Saji 6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story