Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:20 AM IST Updated On
date_range 7 Aug 2022 1:20 AM ISTമാവൂർ ഗ്രാസിം ഭൂമിയിൽ വ്യവസായത്തിന് നടപടി തുടങ്ങി -വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
text_fieldsbookmark_border
കോഴിക്കോട്: മാവൂർ ഗ്രാസിം ഭൂമി വ്യവസായ സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നടപടി തുടങ്ങിയതായി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. മലബാർ ചേംബർ ഓഫ് കോമേഴ്സിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 വർഷമായി പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിൽ പുതിയ സംവിധാനത്തിനായി നിരവധി പ്രൊപ്പോസലുകൾ വരുന്നുണ്ട്. സ്ഥലം കൂടുതൽ ഉൽപാദക ക്ഷമമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരി വ്യവസായികൾക്ക് നാലുശതമാനം പലിശ ഈടാക്കി വായ്പ നൽകാനുള്ള നടപടി സ്വീകരിച്ചു. വിദേശത്ത് ഒരു ദിവസം കൊണ്ട് വ്യവസായ അനുമതി നൽകുമ്പോൾ ഒരാഴ്ച കൊണ്ടെങ്കിലും അനുമതി നൽകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചേംബർ വൈസ് പ്രസിഡന്‍റ് എം. നിത്യാനന്ദ് കാമത്ത് അധ്യക്ഷത വഹിച്ചു. പോൾ വർഗീസ്, എം. ഖാലിദ്, എം.എ. മെഹബൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story