Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:14 AM IST Updated On
date_range 7 Aug 2022 1:14 AM ISTകോൺക്രീറ്റ് ചെയ്യുന്നതിനിടെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഭാഗം തകർന്നു
text_fieldsbookmark_border
തൃക്കരിപ്പൂർ: മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ താങ്ങുകൾ തെന്നിമാറി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമിക്കുന്നതിനിടയിലാണ് സംഭവം. ബീമുകൾക്കിടയിലുള്ള ഭാഗമാണ് തകർന്നുവീണത്. ഇതിന്റെ വാർപ്പിനായി കൈവണ്ടിയിൽ കോൺക്രീറ്റ് മിശ്രിതം നിറക്കുന്നതിനിടയിലാണ്, ഉറപ്പിച്ചുനിർത്തിയ തൂണുകൾ പൊടുന്നനെ തെന്നിമാറിയത്. ഇതോടെ ഷീറ്റുകൾക്കൊപ്പം മിശ്രിതം താഴേക്ക് പതിച്ചു. ആളപായമില്ല. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി ആവശ്യമായ താങ്ങുകൾ നൽകാത്തതാണ് പ്രശ്നത്തിനിടയാക്കിയത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവർ സൈറ്റ് സന്ദർശിച്ചു. പൂഴിമണലിൽ താങ്ങുകൾ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് വിശദീകരണമുണ്ട്. തറയിൽ പലക വെച്ചശേഷം കല്ലുവെച്ചുയർത്തി താങ്ങുകൾ ഉറപ്പിക്കാനാണ് നിർദേശം നൽകിയത്. കാസർകോട് പാക്കേജിൽ ഒന്നേകാൽ കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. നേരത്തേ പില്ലറുകൾ ഉയർത്തുന്ന വേളയിൽ പ്രവൃത്തിയിൽ അപാകത ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. പിന്നീട് പില്ലറിന്റെ കമ്പികൾ വളച്ചാണ് കോൺക്രീറ്റ് ചെയ്തത്. താഴേക്ക് പതിച്ച കോൺക്രീറ്റ് മിശ്രിതം മറ്റൊരു മുറിയുടെ തറയിൽ വിരിച്ചിട്ടുണ്ട്. പടം// കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
