Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:11 AM IST Updated On
date_range 7 Aug 2022 1:11 AM ISTസജീവന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണം- താലൂക്ക് വികസന സമിതി
text_fieldsbookmark_border
വടകര : പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ച കല്ലേരി താഴെ കൊയിലോത്ത് സജീവന്റെ നിർധന കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. 27 നാണ് സജീവൻ മരിച്ചത്. ഇയാളെ ആശുപത്രിയിൽ തക്കസമയം എത്തിക്കാൻ പൊലീസ് തയാറായില്ലെന്നത് കൃത്യവിലോപമാണെന്ന് സമിതി അംഗം പി. സുരേഷ്ബാബു പറഞ്ഞു. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മുതൽ കൈനാട്ടി വരെ പാത നിർമാണത്തിന്റെ ഭാഗമായി വീടുകൾക്കും ഓഫിസുകൾക്കും ഇട റോഡുകൾക്കുമുന്നിലും വൻ മതിലുകൾ പണിയുന്നത് സഞ്ചാരസ്വാതന്ത്ര്യം തടയുമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജയും സമിതി അംഗം പ്രദീപ് ചോമ്പാലയും പി.പി. രാജനും യോഗത്തിൽ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രശ്നമാണ് ഇതെന്ന് യോഗത്തിൽ ഉന്നയിച്ചു. പ്രശ്നം ജില്ല കലക്ടർ, ദേശീയപാത അതോറിറ്റി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് തഹസിൽദാർ കെ. പ്രസിൽ പറഞ്ഞു. ദേശീയപാതയിൽ ചോറോട് മേൽപാലത്തിന് സമീപത്തെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ അടിയന്തരമായി ട്രാഫിക് പൊലീസിനെ ഡ്യൂട്ടിക്ക് നിയമിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അപകടമേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ റവന്യു ദുരന്തനിവാരണവകുപ്പ് നടപടി സ്വീകരിക്കണം. എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 415 പേരെ മാറ്റി പാർപ്പിച്ചതായി തഹസിൽദാർ പറഞ്ഞു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. വനജ (തൂണേരി), കെ.പി. ചന്ദ്രി (കുന്നുമ്മൽ), ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.വി.എം നജ്മ, നിഷ പുത്തൻപുരയിൽ, സമിതി അംഗങ്ങളായ പി. സുരേഷ്ബാബു, പ്രദീപ് ചോമ്പാല, പി.പി. രാജൻ, ടി.വി. ബാലകൃഷ്ണൻ, പി.എം. മുസ്തഫ , ബാബു ഒഞ്ചിയം, സി.കെ. കരീം, ബാബു പറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം വടകര താലൂക്ക് ഓഫിസിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗം saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story