Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:06 AM IST Updated On
date_range 7 Aug 2022 1:06 AM ISTവിടവാങ്ങിയത് വാണിമേലിന്റെ വോളിബാൾ ഇതിഹാസം
text_fieldsbookmark_border
box നാദാപുരം: വെള്ളിയാഴ്ച വാണിമേലിൽ മരിച്ച പിലാറായി അബ്ദുല്ല പഴയ തലമുറയിലെ പ്രഗത്ഭനായ വോളിബാൾ കളിക്കാരനായിരുന്നു. 1975 കാലഘട്ടത്തിൽ വോളിബാൾ കളിക്കളങ്ങളിൽ ഇടിമിന്നൽ സ്മാഷുകൾ തീർത്ത ചരിത്രമുണ്ട് പിലാറായിക്ക്. കല്ലാച്ചി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കളി തുടങ്ങിയ പിലാറായി വാണിമേലിൽ വോളിബാളിന്റെ സുവർണകാലഘട്ടം സമ്മാനിച്ചവരിൽ പ്രമുഖനാണ്. അന്ന് ദാറുൽഹുദാ അറബിക് കോളജിന് സമീപം ബീമുള്ളിൽ വയലിൽ ആയിരുന്നു കളിക്കളം. 1975 കാലഘട്ടമാണ് പിലാറായിയുടെ സുവർണ കാലഘട്ടമെന്ന് പറയാം. അന്ന് ചെറുമോത്ത്, പൊയിലൂര്, നാദാപുരം, പുറമേരി ടീമുകൾക്കുവേണ്ടി പിലാറായി മാറിമാറി കളിച്ചു. ഏറ്റവും കൂടുതൽ കളിച്ചത് പൊയിലൂരിന് വേണ്ടിയായിരുന്നു. വാണിമേൽ വോളിബാൾ ടീമിനെ താനിപ്പറമ്പൻ അമ്മതും പുതുപ്പനാകണ്ടി കുഞ്ഞമ്മദും ചേലാകണ്ടി മൊയ്തുവും നയിക്കുന്ന കാലം. ചെറുമോത്തുമായി വാണിമേൽ ടീം സ്ഥിരം ഏറ്റുമുട്ടിയിരുന്നു. അന്ന് പിലാറായി ആയിരുന്നു ചെറുമോത്ത് ടീമിന്റെ നായകൻ.1976 ൽ പുറമേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യൻ വോളിബാൾ ഇതിഹാസം ജിമ്മി ജോർജ് വന്ന് കളിച്ചപ്പോൾ, നാദാപുരത്തിന്റെ പ്രസിദ്ധ കളിക്കാരൻ പുതിയോട്ടിൽ കുഞ്ഞാലിക്കുട്ടി നയിച്ച എതിർ ടീമിൽ പിലാറായി ആയിരുന്നു ഒന്നാമത്തെ അറ്റാക്കർ. നാദാപുരത്തിന്റെ പ്രസിദ്ധരായ കളിക്കാർ മുക്രിന്റവിട അമ്മതും കണ്ണോളി അമ്മതുമൊക്കെ ആയിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. അന്ന് കുഞ്ഞാലിക്കുട്ടിയുടെ ടീം തോറ്റെങ്കിലും ജിമ്മിയോട് കളിച്ച മധുരസ്മരണകൾ പിലാറായി ഓർക്കാറുണ്ടായിരുന്നു. 1979 ൽ ആരംഭിച്ച പ്രവാസജീവിതം പിലാറായിയെ കളിക്കളത്തിൽനിന്ന് അകറ്റുകയായിരുന്നു. പടം: CL K ZNdm 2 പിലാറായി അബ്ദുല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story