Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:04 AM IST Updated On
date_range 7 Aug 2022 1:04 AM ISTവഴിമുടക്കി പാർക്കിങ്; മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയതായി ആക്ഷേപം
text_fieldsbookmark_border
നാദാപുരം: കല്യാണ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്ത് ഗതാഗത സ്തംഭനം ഉണ്ടാക്കിയതായി പരാതി. കല്ലാച്ചി ഓത്തിയിൽമുക്കിലെ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന കല്യാണത്തിനെത്തിയവരുടെ നിരവധി വാഹനങ്ങളാണ് റോഡിന് ഇരുവശവും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ പാർക്ക്ചെയ്തതാണ് ഗതാഗത തടസ്സത്തിനിട വരുത്തിയത്. കല്ലാച്ചിയിൽനിന്ന് വളയം, പുളിയാവ്, ചെക്യാട് ഭാഗത്തേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനരികിലാണ് ഓഡിറ്റോറിയം. ഒരു മണിക്കൂറിലധികം ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു. കല്ലാച്ചിയിലെ ആശുപത്രിയിലേക്ക് പോകേണ്ടവരും റോഡിൽ കുടുങ്ങി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഓഡിറ്റോറിയം നടത്തിപ്പുകാരോട് പാർക്കിങ് സൗകര്യം ഉണ്ടാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടതായും ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാർ പറഞ്ഞു. പടം :CL Kzndm 4: കല്യാണമണ്ഡപത്തിന് സമീപം അനധികൃത പാർക്കിങ്ങിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
