Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിന്​ ഇനി...

കാലിക്കറ്റിന്​ ഇനി സ്വന്തം റേഡിയോ

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയുടെ സ്വന്തം റേഡിയോ പ്രക്ഷേപണത്തിന്​ സ്വാതന്ത്ര്യദിന പുലരിയിൽ തുടക്കമാകും. 'റേഡിയോ സി.യു' എന്ന ഇന്‍റർനെറ്റ്​ റേഡിയോ സംസ്ഥാനത്തെ സർവകലാശാലകളിൽ ആദ്യ സംരംഭമാണ്​. സർവകലാശാലയുടെ ശബ്​ദം ജനങ്ങളിലേക്കെത്തിക്കുകയാണ്​ റേഡിയോയുടെ ലക്ഷ്യം. അക്കാദമികവും വിനോദവുമായ പരിപാടികളാണ്​ 'റേഡിയോ സി.യു'വിലു​ണ്ടാവുക. സർവകലാശാല ആസ്ഥാനത്ത്​ നടക്കുന്ന പരിപാടികളും കേൾപിക്കും. വിവിധ അറിയിപ്പുകളുമുണ്ടാകും. വിദഗ്​ധരുടെ ക്ലാസുകളുമുണ്ടാകും. മൊബൈൽ ആപ്പിലും റേഡിയോ ലഭ്യമാണ്​. ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ്​ സെൽ ആണ്​ റേഡിയോ എന്ന ആശയം മുന്നോട്ടുവെച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story