Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:57 AM IST Updated On
date_range 7 Aug 2022 12:57 AM ISTജവാനെ ആദരിച്ചു
text_fieldsbookmark_border
പേരാമ്പ്ര: 24 വർഷത്തെ രാജ്യസേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ച ഹവിൽദാർ ലിനീഷ് പേരാമ്പ്രക്ക് കാലിക്കറ്റ് ഡിഫൻസിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സ്വീകരണം നൽകി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. വിനോദ് പൊന്നാടയണിയിച്ചു. ജവാൻ അബ്ദുല്ല മെമന്റോ നൽകി ആദരിച്ചു. ബൈക്ക് റാലിയോടെ ആരംഭിച്ച ചടങ്ങിൽ കാലിക്കറ്റ് ഡിഫൻസ് അംഗങ്ങളായ കെ.കെ. സുനിൽ കുമാർ, കെ.പി. ഷാജുമോൻ, സതീഷ് കൂത്താളി, അലി ബാലുശ്ശേരി, എം.പി. വിഷ്ണു, പ്രദീപ് പേരാമ്പ്ര, സനൂപ് തൊട്ടിൽ പാലം, രജിത് വാളൂർ, എ.സി. ജിത്തു, അശ്വിൻ കോട്ടൂർ, സായൂജ് എടക്കര, മുഹമ്മദ് ഷിബി എന്നിവർ സംസാരിച്ചു. Photo: ഹവിൽദാർ ലിനീഷ് പേരാമ്പ്രക്ക് കാലിക്കറ്റ് ഡിഫൻസിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സ്വീകരണം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
