Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:52 AM IST Updated On
date_range 7 Aug 2022 12:52 AM ISTകേരള പൊലീസ് സ്വർണക്കടത്ത് മാഫിയയുടെ സംരക്ഷകർ -വെൽഫെയർ പാർട്ടി
text_fieldsbookmark_border
കോഴിക്കോട്: കേരള പൊലീസ് സ്വർണക്കടത്ത് മാഫിയ സംഘങ്ങളുടെ സംരക്ഷകരായി മാറുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം കുറ്റപ്പെടുത്തി. സമീപകാലത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളിലും അപകടദുരന്തങ്ങളിലും അഞ്ചുപേരാണ് മരിച്ചത്. കാണാതായവർ അതിലേറെയുമുണ്ട്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മരണത്തിൽ ഏറെ ദുരൂഹതകളാണുള്ളത്. ദീപകിന് പകരം ഇർഷാദിനെ ആളുമാറി പോസ്റ്റ്മോർട്ടം നടത്തിയിട്ടും പ്രകടമായ തെളിവുകളിലൂടെ ആളെ തിരിച്ചറിയാൻ കഴിയാത്ത ആരോഗ്യവകുപ്പിലെ ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണം. ഇർഷാദിന്‍റെ വീട് വെൽഫെയർ പാർട്ടി ജില്ല ഭാരവാഹികൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story