Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ മഹോത്സവത്തിന്...

മഴ മഹോത്സവത്തിന് നാടൊരുങ്ങുന്നു

text_fields
bookmark_border
തലശ്ശേരി: സി. മാധവൻ സ്മാരക വായനശാല ഞായറാഴ്ച രാവിലെ 10 മുതൽ പിണറായി വെസ്റ്റ് വയലിൽ നടത്തുന്ന മഴ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ ഇല്ലാത്ത ദിവസം ശ്രമദാനമായി മഴമഹോത്സവം നടത്തുന്ന വയലിലെ കളകൾ മുഴുവൻ പിഴുതെടുത്ത് വൃത്തിയാക്കി. ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. ഫുട്ബാൾ താരം സി.കെ. വിനീത്, സംസ്ഥാന നാടക അവാർഡ് നേടിയ രജനി മേലൂർ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം സുധ അഴീക്കോടൻ, നാടൻപാട്ട് കലാകാരൻ അഖിൽ ചിത്രൻ, പാരമ്പര്യ കർഷകനായ എം.സി. രാഘവൻ എന്നിവർ വിശിഷ്ടാതിഥികളായെത്തും. കുടുംബശ്രീയിലെയും തൊഴിലുറപ്പ് തൊഴിലാളികളിലെ വനിതകളും അണിനിരക്കുന്ന കമ്പവലി മത്സരം, യുവാക്കളുടെ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരം, കസേരകളി, കുട്ടികൾക്കായി ലമൺ ഇൻ ദ സ്പൂൺ, ബലൂൺ ഫൈറ്റിങ് തുടങ്ങിയ മത്സരങ്ങൾ വയലിലെ വെള്ളത്തിൽ അരങ്ങേറും. കെ. ശാന്തയും സംഘവും അവതരിപ്പിക്കുന്ന നാട്ടിപാട്ടും അഖിൽ ചിത്രന്റെ നാടൻ പാട്ടും കെ.പി. രാമകൃഷ്ണൻ മാസ്റ്ററുടെ മഴപ്പാട്ടുകളും പരിപാടിക്ക് കൊഴുപ്പേകും. ഒരു നാടാകെ വയലിലേക്കിറങ്ങുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം കഞ്ഞിയും ചമ്മന്തിയും ഒരുക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story