Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:43 AM IST Updated On
date_range 6 Aug 2022 1:43 AM ISTറെസ്റ്റ് ഹൗസ് വിവാദം: എൽ.ഡി.എഫ് കാപട്യം അവസാനിപ്പിക്കുക -മുസ്‍ലിം ലീഗ്
text_fieldsbookmark_border
കൊടുവള്ളി: റെസ്റ്റ് ഹൗസ് വിവാദത്തിന്റെ പേരിലുള്ള എൽ.ഡി.എഫ് കാപട്യം അവസാനിപ്പിക്കണമെന്ന് മുസ്‍ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് ഓഫിസിലും മിനി സിവിൽ സ്റ്റേഷനിലും പരിസരത്ത് വാഹനങ്ങളും മറ്റും പാർക്ക് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും സ്ഥലപരിമിതി മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ റെസ്റ്റ് ഹൗസിന് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ചേർന്ന് ഒറ്റക്കെട്ടായാണ് മുൻ തീരുമാനം റദ്ദുചെയ്യുന്നതിന് തീരുമാനമെടുത്തത്. എന്നിരിക്കെ ഇതിനനുകൂലമായി പ്രവർത്തിച്ച എൽ.ഡി.എഫ് മെംബർമാർക്ക് എതിരെ എന്ത് നടപടി എടുത്തു എന്നും എൽ.ഡി.എഫ് വ്യക്തമാക്കണമെന്ന് മുസ്‍ലിംലീഗ് ആവശ്യപ്പെട്ടു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. കാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ്, പി. മുഹമ്മദ്, വി.സി. അബൂബക്കർ, എ.പി. ഉസൈൻ ഹാജി, എടക്കണ്ടി നാസർ, ടി.പി. നാസർ, ശംസുദ്ദീൻ കളത്തിങ്ങൽ, സി.പി. ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story