Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറബർ കമ്പനി തൊഴിലാളികൾ...

റബർ കമ്പനി തൊഴിലാളികൾ സമരം തുടങ്ങി

text_fields
bookmark_border
തിരുവമ്പാടി: റബർ കമ്പനിയിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിക്കെതിരെ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി. കള്ളക്കേസിൽ കുടുക്കി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ അവസാനിപ്പിക്കുക, മാനേജർ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത സമരസമിതി ഉന്നയിച്ചു. സംയുക്ത ട്രേഡ് യൂനിയൻ തൊഴിലാളികൾ പങ്കെടുത്ത പ്രകടനത്തോടെ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ഐ.എൻ.എൽ.സി ജില്ല സെക്രട്ടറി മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല സമിതി അംഗം കെ. പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു. സി .ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി. വിശ്വനാഥൻ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ജംഷീദ് ഒളകര, സി. ഐ.ടി.യു താലൂക്ക് സെക്രട്ടറി ഇ.പി. അജിത്ത്, കെ. റഫീഖ്, ടി. വിനോദ്, ടി.പി. ജബ്ബാർ, സി.എസ്. അരുൺ, മുസ്തഫ പാലോളി, കെ. സന്തോഷ് കുമാർ, എ. അനിൽ, പി.വിജീഷ്, കെ.പി. രാജേഷ്, നജ്മുദ്ദീൻ, രൂപേഷ് കുമാർ, നസീർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. Thiru 1st: തിരുവമ്പാടി റബർ കമ്പനി സമരത്തിന്റെ ഭാഗമായുള്ള കൺവെൻഷൻ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story