Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:35 AM IST Updated On
date_range 6 Aug 2022 1:35 AM ISTവടകര-ചേലക്കാട് റോഡ് വികസനം: കള്ളപ്രചാരണം അവസാനിപ്പിക്കണം
text_fieldsbookmark_border
സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും ആക്ഷൻ കമ്മിറ്റി വടകര: വടകര-ചേലക്കാട് വികസനവുമായി ബന്ധപ്പെട്ട കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡ് 10 മീറ്ററാക്കി നിജപ്പെടുത്തണം. ഭൂമി നഷ്ടപ്പെടുന്നവർക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. റോഡ് നവീകരണത്തിന്‍റെ ഭാഗമായി 60 ശതമാനം പേരുടെ സമ്മതപത്രം ലഭിച്ചാൽ മാത്രമേ ടെൻഡർ നൽകാനാവുകയുള്ളൂ. എന്നാൽ, 50 ശതമാനം പേരുടെ സമ്മതപത്രം കിട്ടി എന്ന കള്ളപ്രചാരണമാണ് എം.എൽ.എയും മറ്റും നടത്തുന്നത്. ഒരു ശതമാനം പേരുടെ സമ്മതപത്രം പോലും ഇതുവരെ കിട്ടിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു. മതിൽ നഷ്ടപ്പെടുന്നവർക്ക് ഇവ പുനർ നിർമിച്ചുനൽകുമെന്നും കേടുപാടു വരുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യുമെന്നും എം.എൽ.എ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും ഇതിന് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ തയാറാകുന്നില്ല. ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സെപ്റ്റംബർ മൂന്നാംവാരം സമരപ്രഖ്യാപന കൺവെൻഷനും കൂട്ടായ്മയും വടകരയിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ കെ.പി. ശ്രീധരൻ, കെ. ചന്ദ്രൻ, രജീഷ് വടകര, സജീവ് കുമാർ പുത്തൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എം. അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story