Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:21 AM IST Updated On
date_range 6 Aug 2022 1:21 AM ISTകാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മാഹി: വിമുക്തഭടന്മാരുടെ മക്കളിൽ 2021-22 വർഷത്തിൽ പത്താം ക്ലാസ് (എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ), പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളിൽ ആദ്യത്തെ മൂന്നുസ്ഥാനങ്ങൾ നേടിയവർക്കുള്ള കാഷ് അവാർഡിനായി പുതുച്ചേരി സൈനികക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് (ബിരുദം/ ബിരുദാനന്തര ബിരുദ കോഴ്‌സ്) സ്വർണമെഡൽ നേടിയിട്ടുള്ളവർക്കും കായികയിനങ്ങളിൽ ദേശീയ-അന്തർദേശീയ തലത്തിൽ സ്വർണം/വെള്ളി മെഡൽ നേടിയിട്ടുള്ളവർക്കുമുള്ള കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷഫോറം മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽനിന്ന് ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ രണ്ടിന് മുമ്പായി പുതുച്ചേരി സൈനികക്ഷേമ വകുപ്പിൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story