Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:40 AM IST Updated On
date_range 5 Aug 2022 1:40 AM ISTശിലാസ്ഥാപനം നടത്തി
text_fieldsbookmark_border
കാക്കൂർ: 12ാം വാർഡിലെ അംഗൻവാടിക്ക് അഞ്ച് സൻെറ് സ്ഥലം സംഭാവന ചെയ്ത് റിട്ട. നാവികസേന ഉദ്യോഗസ്ഥൻ ദേവാനന്ദ് (ബാബു). ചാലൂരാണ് തന്റെ അമ്മ ചാലൂർ പത്മിനി അമ്മയുടെ സ്മാരകമായി അംഗൻവാടിക്ക് സ്ഥലം നൽകിയത്. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ അംഗൻവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നിഷ മണങ്ങാട്ട്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജൂന, ബ്ലോക്ക് പഞ്ചായത്തംഗം ജ്യോത്സന, ദേവാനന്ദ് ചാലൂർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ, ഇ.സി. സന്തോഷ് കുമാർ, കെ.സി.സായൂജ്, കെ.ശശീന്ദ്രൻ, ഗണേശൻ കാക്കൂർ, കെ.മൊയ്തി, ഒ. ദസിത, മോഹനൻ, കെ. വേലായുധൻ, പി. രാജൻ എന്നിവർ സംബന്ധിച്ചു. സിദ്ദീക്ക് വാലത്തിൽ സ്വാഗതവും മിനി നന്ദിയും പറഞ്ഞു. പടം: 12ാം വാർഡ് അംഗൻവാടിയുടെ ശിലാസ്ഥാപനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
