Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂർ-കൊല്ലം റോഡ്...

മേപ്പയൂർ-കൊല്ലം റോഡ് നവീകരണം കടലാസിൽ ഒതുങ്ങി

text_fields
bookmark_border
മേപ്പയൂർ-കൊല്ലം റോഡ് നവീകരണം കടലാസിൽ ഒതുങ്ങി
cancel
lead മേപ്പയൂർ: മേപ്പയൂർ - നെല്യാടി -കൊല്ലം റോഡ് നവീകരണത്തിന് മൂന്നു ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങളായിട്ടും പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിപ്പോയെന്ന് മോട്ടോർ ഫെഡറേഷൻ എസ്.ടി.യു മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഫണ്ട് അനുവദിച്ചെന്നല്ലാതെ റോഡ് പണി ആരംഭിച്ചിട്ടില്ല. വേളം, ചെറുവണ്ണൂർ, തിരുവള്ളൂർ, ആയഞ്ചേരി എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിൽ കോഴിക്കോട് എത്താൻ പറ്റുന്ന റോഡാണിത്. മേപ്പയൂർ മുതൽ കൊല്ലം വരെയുള്ള റോഡിൽ കുണ്ടും കുഴിയും നിറഞ്ഞതിനാൽ ഇരുചക്രവാഹന യാത്രികർ ദുരിതത്തിലാണ്. റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നും എസ്.ടി.യു മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. എം.എം. അഷ്റഫ്, കെ.കെ. ഹംസ, കെ. മുഹമ്മദ്, വി.എം. അസൈനാർ, സിറാജ് പൊയിൽ, സി.എം. ഇസ്മായിൽ, സി.കെ. ബഷീർ, കെ.കെ. റഹീം, ഉമർ ചെറുവാട്ട്, എം. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. Photo: മേപ്പയൂർ - കൊല്ലം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story