Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:25 AM IST Updated On
date_range 5 Aug 2022 1:25 AM ISTസമ്മേളന പ്രഖ്യാപനം
text_fieldsbookmark_border
തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെ സോണൽ തല കമ്മിറ്റികൾ ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി ജില്ല വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി. സാജിദ നിർവഹിച്ചു. 'സുസ്ഥിര നാളേക്ക് വനിത മുന്നേറ്റം' എന്ന സന്ദേശമുയർത്തി നടത്തുന്ന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം അതിഥികൾ ചേർന്ന് നിർവഹിച്ചു. സമ്മേളന പ്രമേയ വിശദീകരണം പീപ്ൾസ് സ്റ്റാർട്ട് അപ് പ്രോജക്ട് ഡയറക്ടർ ഡോ. വി.എം. നിശാദ് നടത്തി. സൊസൈറ്റി പ്രസിഡന്റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന ശാക്തീകരണ - സേവന- ഉല്ലാസ പ്രവർത്തനങ്ങളുടെ ലഘുവിവരണം സൊസൈറ്റി സെക്രട്ടറി സി.പി. ഷമീദ നിർവഹിച്ചു. വനിത ട്രെയിനർ സി. ഫസീജ ഫാത്തിമ, ജമാഅത്ത് തലശ്ശേരി ഏരിയ കൺവീനർ ഫാസിന ബഷീർ, മോണിറ്ററിങ് ടീം ജോയന്റ് കൺവീനർ ജി.കെ. തസ്‍ലീമ എന്നിവർ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം മാച്ചേരി സ്വാഗതവും സെക്രട്ടറി സി.എം. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സമ്പൂർണ അയൽക്കൂട്ടം യോഗം, സേവന പ്രവർത്തനം, ജൂനിയേഴ്സ് രൂപവത്കരണം, സ്വയം തൊഴിൽ ചർച്ചകൾ, തൊഴിൽ രംഗത്ത് ശാക്തീകരണം, വനിത രക്തദാന ക്യാമ്പ്, ഫസ്റ്റ് എയ്ഡ് പരിശീലനം, അംഗങ്ങളുടെ വിപണന സ്റ്റാളുകൾ, ഗാനാലാപനം, കഥ-കവിത-ചിത്ര-പ്രബന്ധ രചനകൾ, ഫൺ, കസേര- കമ്പവലി-തുടങ്ങിയ ഗെയിംസ് മത്സരങ്ങൾ, മൈലാഞ്ചി-ഫുഡ് ഫെസ്റ്റുകൾ എന്നിവ സംഘടിപ്പിക്കും. പടം....സംഗമം പലിശരഹിത അയൽക്കൂട്ടായ്മ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
