Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:23 AM IST Updated On
date_range 5 Aug 2022 1:23 AM ISTഅധ്യാപക ക്ഷാമം: സംയുക്ത പി.ടി.എ ധർണ സമരം
text_fieldsbookmark_border
മാഹി: മേഖലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനം നടത്താത്തതിൽ മാഹി മേഖല ജോയൻറ് പി.ടി.എയുടെ നേതൃത്വത്തിൽ മാഹി ആർ.എ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണസമരം നടത്തി. മാഹി, പുതുച്ചേരി എന്നിവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും ശാശ്വതമായ ഒരു പരിഹാരവും കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും നിസ്സംഗത തുടർന്നാൽ 10 മുതൽ വിദ്യാർഥികളെ സ്കൂളിൽ അയക്കാതെയുള്ള സമരത്തിന് രക്ഷിതാക്കൾ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ സമരം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംയുക്ത പി.ടി.എ പ്രസിഡൻറ് ഷാനിദ് മേക്കുന്ന് അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദനൻ, അഡ്വ. എം.ഡി. തോമസ്, എം. രാജീവൻ, ചാലക്കര പുരുഷു, ടി.കെ. ഗംഗാധരൻ, ഐ. അരവിന്ദൻ, കെ.വി. ഹരീന്ദ്രൻ, സുജേഷ്, രസ്ന അരുൺ, ഷോഹിത, കെ.വി. സന്ദീവ് എന്നിവർ സംസാരിച്ചു. caption : മാഹി ഗവ. ഹൗസിന് മുന്നിൽ മാഹി സ്കൂൾ സംയുക്ത പി.ടി.എ നടത്തിയ ധർണ സമരം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
