Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:04 AM IST Updated On
date_range 5 Aug 2022 1:04 AM ISTപഴശ്ശിരാജ പുരസ്കാരം കെ.എസ്. ചിത്രക്ക്
text_fieldsbookmark_border
കോഴിക്കോട്: പഴശ്ശിരാജ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ പഴശ്ശിരാജ പുരസ്കാരം ഗായിക കെ.എസ്. ചിത്രക്ക്. ഫെസ്റ്റിവൽ ഓഫ് ലിബർട്ടിയുടെ ഭാഗമായി ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് കോഴിക്കോട് ടാഗോർ സൻെറിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായർ പുരസ്കാരം സമ്മാനിക്കും. തലമുറകൾ ഏറ്റുപാടിയ നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ഗായിക എന്ന നിലയിൽ രാഷ്ട്രത്തിന്‍റെ സാംസ്കാരിക ചരിത്രത്തിലും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും ചിത്ര തന്‍റെ സാന്നിധ്യം തങ്ക ലിപികളാൽ രേഖപ്പെടുത്തിയെന്ന് പുരസ്കാരസമിതി നിരീക്ഷിച്ചതായി ട്രസ്റ്റ് സെക്രട്ടറി എം.കെ. രവി വർമ രാജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story