Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമരം: പ്രവര്‍ത്തകരുടെ...

സമരം: പ്രവര്‍ത്തകരുടെ പിഴസംഖ്യ ഏറ്റെടുത്ത്​ യൂത്ത് ലീഗ്

text_fields
bookmark_border
കോഴിക്കോട്: സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ പിഴ സംഖ്യ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളിൽപെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കാൻ പ്രത്യേക സെല്‍ രൂപവത്​കരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആഗസ്റ്റ്​ 13ന് നടക്കുന്ന ലോക് അദാലത്തിന്‍റെ ഭാഗമായി പിഴയടച്ച് കേസിന്‍റെ തുടര്‍നടപടി അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയവർ സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. പൗരത്വ പ്രക്ഷോഭ കേസുകള്‍ ഏറ്റെടുത്തതിന്‍റെ തുടര്‍ച്ചയായാണ് മറ്റു സമരത്തിന്‍റെ പിഴ സംഖ്യയും ഏറ്റെടുക്കുന്നത്. ലോക് അദാലത്തില്‍ തീര്‍പ്പാക്കാനായി കേസ് സംബന്ധമായ വിവരങ്ങള്‍ ആഗസ്റ്റ്​ എട്ടിനുള്ളില്‍ സംസ്ഥാന കമ്മിറ്റിക്ക് എത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story