Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:50 AM IST Updated On
date_range 5 Aug 2022 12:50 AM ISTപത്തിലകളുടെ പ്രദർശനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: പോഷകങ്ങളുടെ കലവറയായ 10 ഇലക്കറികളുടെ പ്രദർശനവും വിൽപനയും ചെറൂട്ടി റോഡ് ഗാന്ധിഗൃഹത്തിൽ ആരംഭിച്ചു. ചീര, താള്, തകര, തഴുതാമ, ചേനയില, മത്തൻ, കുമ്പളം, പയറില, നെയ്യുണ്ണി, കഞ്ഞിത്തൂവ തുടങ്ങിയ പത്തിലകളാണ് ഒരുക്കിയത്. സർവോദയ മണ്ഡലം ആഭിമുഖ്യത്തിലാണ് പ്രദർശനം. കർക്കടകത്തിൽ ഇലക്കറികൾ ഭക്ഷിക്കുന്നത് ആരോഗ്യപ്രദമെന്നാണ് കരുതുന്നത്. പത്തില വിഭവങ്ങളുടെ പാചകക്കുറിപ്പും ലഭ്യമാണ്. പ്രദർശനം ആറിന് സമാപിക്കും. കെ. ജയപ്രകാശനാണ് ഇലകൾ ശേഖരിക്കാനും മറ്റും നേതൃത്വം നൽകിയത്. പത്തിലകളുമടങ്ങിയ കെട്ടിന് 20 രൂപയാണ് വില. സ്വാതന്ത്ര്യസമരസേനാനി പി.വാസു പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ല സെക്രട്ടറി പി.ശിവാനന്ദൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story