Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികള്‍ക്കായി...

പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പ പദ്ധതി

text_fields
bookmark_border
കോഴിക്കോട്​: എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലുള്‍പ്പെടുത്തി പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി / മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്തുനിന്നും മടങ്ങിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങൾ ആരംഭിക്കാൻ റിട്ടേണ്‍ വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ആറുമുതല്‍ എട്ടു ശതമാനമാണ്​ പലിശ. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്‌സൈറ്റ് (www.norksroots.org) വഴിയോ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍റെ www.ksbcdc.com വെബ്‌സൈറ്റ് വഴിയോ അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0495 2701800. അഭിമുഖം കോഴിക്കോട്​: പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 267/2018) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവർക്കും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവർക്കുമുള്ള അഭിമുഖം ആഗസ്റ്റ് 10, 11, 12 തീയതികളില്‍ രാവിലെ 9.30 മുതല്‍ പി.എസ്.സി ജില്ല ഓഫിസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമല്ലാത്തവര്‍ പി.എസ്.സി ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0495 2371971.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story